Section

malabari-logo-mobile

പരപ്പനങ്ങാടിക്കുള്ള ലോഫ്‌ളോറിന്റെ കന്നിയാത്രയില്‍ മന്ത്രി അബ്ദുറബ്ബും

HIGHLIGHTS : പരപ്പനങ്ങാടി: മലപ്പുറത്തിനനുവദിച്ച കെഎസ്‌ആര്‍ടിസി ലോഫ്‌ളോര്‍ ബസ്സിന്റെ കന്നിയാത്രയില്‍

parappanjangadi ksrtc lowfloorപരപ്പനങ്ങാടി: മലപ്പുറത്തിനനുവദിച്ച കെഎസ്‌ആര്‍ടിസി ലോഫ്‌ളോര്‍ ബസ്സിന്റെ കന്നിയാത്രയില്‍ യാത്രക്കാരായി വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബും, ഉബൈദുള്ള എംഎല്‍എയും മലപ്പുറം ഡിപ്പോയില്‍ നിന്ന്‌ ഉബൈദുള്ള ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത
പരപ്പനങ്ങാടി വഴിക്കടവ്‌ റൂട്ടിലോടിത്തുടങ്ങിയ ലോഫ്‌ളോര്‍ ബസ്സിലാണ്‌ അബ്ദുറബ്ബ്‌ കയറിയത്‌. തിരൂരങ്ങാടിയില്‍ നി്‌ന്ന്‌ ബസ്സില്‍ കയറിയ അദ്ദേഹം പരപ്പനങ്ങാടി ബസ്‌ സ്റ്റാന്‍ഡില്‍ വന്നിറങ്ങുകയായിരുന്നു.parappanjangadi ksrtc lowfloor. 1jpg
ബസ്സിന്‌ ഊഷ്‌മളമായ വരവേല്‍പ്പാണ്‌ നാടങ്ങും ലഭിച്ചത്‌. പരപ്പനങ്ങാടിയില്‍ നടന്ന സ്വീകരണത്തിന്‌ രാഷ്ട്രീയ സാമുഹക സംഘടനപ്രവര്‍ത്തകരായ അലി തെക്കേപ്പാട്ട്‌, കെകെ സൈതലവി, രഘുനാഥ്‌, പിഒ നയീം എന്നിവര്‍ നേതൃത്വം നല്‍കി.

പരപ്പനങ്ങാടിയില്‍ നിന്ന്‌ മലപ്പുറത്തേക്ക്‌ 31 കിലോമീറ്റര്‍ ദൂരമാണുള്ളത്‌ ഇതിനിടയില്‍ 50ഓളം സ്‌റ്റോപ്പുകളും നിലവിലുണ്ട്‌. ഇപ്പോള്‍ ഒരു കെഎസ്‌ആര്‍ടിസി ബസ്സു മാത്രം സര്‍വ്വീസ്‌ നടത്തുന്ന ഈ റൂട്ട്‌ സ്വകാര്യ ബസ്സുകളുടെ കുത്തകയാണ്‌. ഒന്നാകാല്‍ മണിക്കൂറിലധികം സമയമെടുക്കുന്ന ഈ യാത്ര നിലവില്‍ സ്ഥിരം യാത്രക്കാര്‍ക്ക്‌ ദുരിതമയമാണ്‌.
പരപ്പനങ്ങാടിയില്‍ നിന്ന്‌ നിലമ്പൂര്‍ വരയുള്ള ഈ റൂട്ടിന്‌ താല്‍ക്കാലിക പെര്‍മ്‌ിറ്റാണ്‌ അനുവദിച്ചിട്ടുള്ളത്‌, എന്നാല്‍ സ്വകാര്യ ബസ്‌ ഉടമകളെ സഹായിക്കാന്‍ ഈ പാത ദുര്‍ഘടമാണെന്നാരോപിച്ച്‌ റൂട്ട്‌ മാറ്റാന്‍ ചില ലോബികള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്‌.

sameeksha-malabarinews

മമ്പുറം വണ്‍വേയുടെ പേരില്‍ പരപ്പനങ്ങാടി റൂട്ടില്‍ ലോ ഫ്‌ളോര്‍ ബസ്സ്‌ റൂട്ട്‌ അനുവദിക്കാതിരിക്കാന്‍ നീക്കം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!