പരപ്പനങ്ങാടി കെഎസ്‌ഇബി അസിസ്റ്റന്റ്‌ എഞ്ചിനിയറെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഘരവോ ചെയ്‌തു

dyfi parappanangadiപരപ്പനങ്ങാടി: കെഎസ്‌ഇബി അസിസ്റ്റന്റ്‌ എഞ്ചിനിയറെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഘരവോ ചെയ്‌തു. അപ്രഖ്യാപിത വൈദ്യുതി മുടക്കം അവസാനിപ്പിക്കുക, പരപ്പനങ്ങാടി സബ്‌സ്റ്റേഷന്‍ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുക, വോള്‍ട്ടേജ്‌ ക്ഷാമം പരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ഡിവൈഎഫ്‌ഐ നെടുവ മെഖല കമ്മിറ്റി എഞ്ചിനിയറെ ഘരവോ ചെയ്‌തത്‌.

തുടര്‍ന്ന്‌ സംഭവസ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസിന്റെയും കെഎസ്‌ഇബി ഉദ്യോഗസ്ഥരുമായും സമരക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന ഉദ്യാഗസ്ഥരുമായി പ്രശ്‌നം ചര്‍ച്ച ചെയ്‌ത്‌ നടപടി സ്വീകരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന്‌ സമരം അവസാനിപ്പിക്കുകയായിരുന്നു.

സമരത്തിന്‌ അഫ്‌താബ്‌, ഷെമേജ്‌, രാജേഷ്‌, മുജീബ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

പരപ്പനങ്ങാടിയിലും സമീപ പ്രദേശങ്ങളിലും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വൈദ്യുതി മുടക്കം ജന ജീവത്തെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്‌.