Section

malabari-logo-mobile

പരപ്പനങ്ങാടി മേൽപ്പാല ജങ്ഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിവൈഡർ സ്ഥാപിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: അപകടക്കെണിയായി മാറിയ പരപ്പനങ്ങാടി മേല്‍പ്പാല ജംഗ്‌ഷനിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഡിവൈഡർ സ്ഥാപിക്കാൻ നടപടിയില്ലാത്തതിനെ തുടർന്ന് ഡിവൈ...

Untitled-1 copyപരപ്പനങ്ങാടി: അപകടക്കെണിയായി മാറിയ പരപ്പനങ്ങാടി മേല്‍പ്പാല ജംഗ്‌ഷനിൽ  അധികൃതരുടെ ഭാഗത്ത് നിന്ന് ഡിവൈഡർ സ്ഥാപിക്കാൻ നടപടിയില്ലാത്തതിനെ തുടർന്ന് ഡിവൈഡർ സ്ഥാപിച്ച് പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി മാതൃകയായി . ഇവിടെ  ഉണ്ടായിരുന്ന  താല്‍ക്കാലിക ഡിവൈഡറുകള്‍ (ടാര്‍വീപ്പകള്‍) ഇടയ്ക്കിടെ അപ്രത്യക്ഷമായതോടെ  ഗതാഗത തടസ്സവും തട്ടലും മുട്ടലും പതിവായിമാറിയിരുന്നു .

മേല്‍പ്പാലം ഇറങ്ങി വാഹനങ്ങള്‍ വരുന്നത്‌ പരപ്പനങ്ങാടി കടലുണ്ടി റോഡിലേക്കാണ്‌. ഈ റോഡാകട്ടെ എറണാകുളത്തേക്കുള്ള എളുപ്പവഴിയായതിനാല്‍ വലിയ തിരക്കുള്ളതായി മാറിയിരിക്കുകയാണ്‌ എന്നിട്ടും ഇവിടെ ശരിയായ സൈന്‍ബോര്‍ഡുകളും ഡിവൈഡറുകളും സ്ഥാപിക്കാൻ അധികൃതർക്കായില്ല .അതിവേഗത്തിലെത്തുന്ന വാഹനങ്ങള്‍ ഉരസുന്നതും തട്ടുന്നതും  പതിവായി മാറിയതോടെയാണ് ഉത്തരവാദിത്വം യൂത്ത് കോൺഗ്രസ് ഏറ്റെടുത്ത് നടപ്പിലാക്കിയത് .പി ഒ അബ്ദുൽസലാം ,കെ അബ്ദുൽഗഫൂർ ,എ ശ്രീജിത്ത് ,ഷഫീഖ് ഉള്ളണം ,സഫ്‌വാൻ ഉള്ളണം ,ശറഫുദ്ധീൻ കൊടപ്പാളി ,നൗഫൽ പുത്തരിക്കൽ ,ജിതേഷ് പാലത്തിങ്ങൽ ,ജിബിൻ പരിയാപുരം എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപിച്ചത് .

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!