ജെ.സി.ഐ പരപ്പനങ്ങാടിക്ക് പുതിയ സാരഥ്യം

പരപ്പനങ്ങാടി: പരപ്പനങ്ങാടി ജെ.സി.ഐ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. നൗഫല്‍ വേളക്കാട്(പ്രസിഡണ്ട്),ഉണ്ണികൃഷ്ണന്‍ കുറ്റിയില്‍(സെക്രട്ടറി),സമീര്‍(ട്രഷറര്‍)എന്നിവരാണ് ചുമതലയേറ്റത്.

ചടങ്ങില്‍ വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച ഡോ.റജീന, കെ.പി നൗഷാദ്, അബ്ദുള്‍ വാജിദ്, മുനീര്‍ വലിയകത്ത്, സാജിദ് തങ്ങള്‍, മുഹമ്മദ് സുഹൈല്‍ എന്നിവരെ ആദരിച്ചു.

ജെ.സി.ഐ ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ്.പ്രസിഡന്റ് അഫ്‌സല്‍ബാബു മുഖ്യാതിഥിയായ ചടങ്ങില്‍ സോണ്‍ പ്രസിഡന്റ് സുബീഷ്, റയീസ് മലയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.