വിശപ്പ് രഹിത പരപ്പനങ്ങാടി പദ്ധതിയുമായി ജെ സി ഐ .

പരപ്പനങ്ങാടി :പരപ്പനങ്ങാടി നഗരസഭയെ വിശപ്പ് രഹിത നാടാക്കാൻ ജെ സി ഐ പരപ്പനങ്ങാടി ചാപ്റ്റർ പദ്ധതി ആവിഷ്കരിച്ചു .ഒരു നേരത്തെ ഭക്ഷണപ്പൊതിക്ക്‌ വേണ്ടി കഷ്ടപ്പെടുന്നവന്റെ ദുരിതമകറ്റാൻ വേണ്ടിയാണ് പദ്ധതി .അർഹരായവർക്ക് കൂപ്പൺ നൽകി ഹോട്ടലുകളിൽ നിന്നാണ് ഭക്ഷണം നൽകുക. പദ്ധതി ഉടൻ തന്നെ നടപ്പിലാക്കാൻ തീരുമാനമായതായി വാർത്താ സമ്മേളനത്തിൽ ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷറഫുദ്ധീൻ പരപ്പനങ്ങാടി പറഞ്ഞു .പുതിയ പ്രസിഡന്റിന്റെ അധികാരമേൽക്കൽ ചടങ്ങ് ഇന്ന്(ബുധൻ ) വൈകുന്നേരം 7 ന് കൊടപ്പാളി പീസ് കൺവൻഷൻ സെന്ററിൽ വെച്ച് നടക്കും.ചടങ്ങിൽ സംസ്ഥാന സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് മുഖ്യാതിഥിയായി പങ്കെടുക്കും .വേളക്കാടൻ നൗഫൽ ,കെ ഉണ്ണിക്കൃഷ്ണൻ ,ശമീർ വിളക്കീരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .