പരപ്പനങ്ങാടിയില്‍ ജനകീയമുന്നണി ആപ്പിളുമായി

janakeeya munnani

പരപ്പനങ്ങാടി: സിപിഐഎം, സിപിഐ, കോണ്‍ഗ്രസിലെ ഒരു വിഭാഗം, മുസ്ലീംലീഗ് വിമതര്‍, വെല്‍ഫെയര്‍പാര്‍ട്ടി ചില സാമൂഹ്യസംഘടനകള്‍ എന്നിവയല്ലാം ചേര്‍ന്ന് മുസ്ലീംലീഗിനെതിരെ രൂപീകരിച്ച ജനകീയവികസനമുന്നണി മത്സരിക്കുന്നത് ആപ്പിള്‍ ചിഹ്നത്തില്‍. 46 ഡിവിഷനില്‍ 41ലും ആപ്പിളാണ് ചിഹ്നം

10464036_104134169947880_6691676434308541144_nസിപിഎം മൂന്ന് ഡിവിഷനുകളില്‍ ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട്. കീരനെല്ലൂര്‍ ഡിവിഷനില്‍ കപ്പും സോസറും ചിഹ്നത്തിലാണ് ജനകീയമുന്നണി് മത്സരിക്കുന്നത്. സിപിഎമ്മന്റെ ഔദ്യോഗിക ചിഹ്നമായ ചുറ്റിക അരിവാള്‍ നക്ഷത്രിത്തില്‍ ആലുങ്ങല്‍ ദേവന്‍ (പുത്തന്‍പീടിക), ബിന്ദു ജയചന്ദ്രന്‍(എന്‍സിസി റോഡ്), ഷീബ പുതുക്കര(കീഴ്ച്ചിറ) എന്നീവരാണ് മത്സരിക്കുന്നത്.
മുസ്ലീംലീഗിന്റെ മുന്‍ പഞ്ചായത്തംഗമായ ഷൗക്കത്തുന്നീസ ചാപ്പപ്പടിയില്‍ ലീഗിനെതിരെ ജനകീയമുന്നണി സ്ഥാനാര്‍ത്ഥിയായി ആപ്പിള്‍ചിഹനത്തില്‍ മത്സരിക്കുന്നുണ്ട്.
മലപ്പുറം ജില്ലയില്‍ 25ഓളം പഞ്ചായത്തുകളിലും, നിരവധി മുനിസിപ്പാലിറ്റികളിലും മുസ്ലീം ലീഗിനെതിരെ രൂപം കൊണ്ടിരിക്കുന്ന ജനകീയമുന്നണി സംവിധാനത്തിന് ആപ്പിളിന് പുറമെ കപ്പും സോസറും, മേശയും, ജീപ്പും ലോറിയും ചിഹനമായി ലഭിച്ചിട്ടുണ്ട്.