പരപ്പനങ്ങാടിയില്‍ ഗൃഹനാഥന്‍ ഭാര്യയേയും മക്കളെയും ഇരുമ്പുവടികൊണ്ടടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു

പരപ്പനങ്ങാടി: പുലര്‍ച്ചെ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയേയും മക്കളെയും ഗൃഹനാഥന്‍ ഇരുമ്പുവടികൊണ്ടടിച്ച് അടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. പരപ്പനങ്ങാടി കോട്ടത്തറ ഭരണിക്കോട്ടയ്ക്ക് സമീപം താമസിക്കുന്ന ഉള്ളേരി ശശീധരനാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഭാര്യ സുനിത, മക്കള്‍: മോഹന്‍കുമാര്‍, അരുണ്‍, ആതിര എന്നിവരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശശീധരന് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ കോഴിക്കോട് സര്‍ക്കാര്‍ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.