പരപ്പനങ്ങാടിയില്‍ തോട്ടില്‍ പരന്നൊഴുകുന്ന കക്കൂസ്‌ മാലിന്യം നാട്ടുകാരെ വലച്ചു

പരപ്പനങ്ങാടി: പുത്തരിക്കല്‍ സ്റ്റേഡിയം റോഡിന്‌ സമീപം പല്ലവിതോടില്‍ പരന്നൊഴുകുന്ന കക്കൂസ്‌ മാലിന്യം നാട്ടുകാരെ ദുരിതത്തിലാക്കി. പരന്നൊഴുകുന്ന മാലിന്യം ചുറ്റുവട്ടത്തെ കിണറുകളില്‍ കലര്‍ന്ന്‌ കുടിവെള്ളവും മലിനമാക്കിയിരിക്കുകയാണ്‌. അസഹനീയമായ ദുര്‍ഗ്നത്തെ തുടര്‍ന്ന്‌ ഇതുവഴി കടന്നുപോകാനാകെ ആളുകള്‍ വലഞ്ഞിരിക്കുകയാണ്‌. മഴക്കലമായതോടെ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഏറെ ഭയപ്പാടോടൊയാണ്‌ ആളുകള്‍ കഴിയുന്നത്‌. സംഭവത്തില്‍ അടിയന്തരമായ നടപടി സ്വീകരിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന്‌ കൗണ്‍സിലര്‍മാരായ ദേവന്‍ ആലുങ്ങല്‍ അഷറഫ്‌ ഷിഫ എന്നിവര്‍ പറഞ്ഞു.