Section

malabari-logo-mobile

വീട് അവാര്‍ഡ്-2016 അപേക്ഷിക്കാം

HIGHLIGHTS : പരപ്പനങ്ങാടി: ലെന്‍സ്‌ഫെഡ് തിരൂരങ്ങാടി ഏരിയാ കമ്മിറ്റി സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വീട് അവാര്‍ഡ് 2016 ന് അപേക്ഷിക്കാം. പങ്കെടുക്ക...

houseപരപ്പനങ്ങാടി: ലെന്‍സ്‌ഫെഡ് തിരൂരങ്ങാടി ഏരിയാ കമ്മിറ്റി സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വീട് അവാര്‍ഡ് 2016 ന് അപേക്ഷിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങള്‍ ഡിസൈന്‍ ചെയ്ത് സൂപ്പര്‍വൈസ് ചെയ്ത വീടിന്റെ ഇപ്പോഴത്തെ ഏരിയ കൃത്യമായി രേഖപ്പെടുത്തിയ പ്ലാനിനൊപ്പം വീട്ടുടമസ്ഥന്റെ സമ്മതപത്രത്തോടൊപ്പം ബന്ധപ്പെടേണ്ടതാണ്.

രണ്ട് കാറ്റഗറികളിലായാണ് മത്സരം നടക്കു. കാറ്റഗറി ഒന്നില്‍ 125M2 വരെയും, കാറ്റഗറി രണ്ടില്‍ 275M2 വരേയും വരുന്ന വീടുകളാണ് പരിഗണിക്കുക. രജിസ്‌ട്രേഷന്‍ ഫീസ് കാറ്റഗറി ഒന്ന്-2000 രൂപയും കാറ്റഗറി രണ്ട് 3000 രൂപയുമാണ്. ഒരാള്‍ക്ക് ഒരു കാറ്റഗറിയില്‍ മൂന്ന് വീടുകള്‍ വരെ സമര്‍പ്പിക്കാം. ഓരോന്നിനും പ്രത്യേകം രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. പണി പൂര്‍ത്തീകരിച്ച് നമ്പര്‍ ലഭിച്ച ഏതൊരു വീടും കാറ്റഗറി പ്രകാരം അവാര്‍ഡിന് നല്‍കാവുന്നതാണ്.

sameeksha-malabarinews

ജഡ്ജിംഗ് കമ്മിറ്റിക്ക് സൈറ്റ് സന്ദര്‍ശിക്കാനുതകുന്ന കൃത്യമായ വഴി രേഖപ്പെടുത്തുന്ന ഒരു ലൊക്കേഷന്‍ മാപ്പ് സഹിതം അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷ ഫോം അയച്ചു നല്‍കും. അവസാന തിയ്യതി ഡിസംബര്‍ 30. ബന്ധപ്പെടേണ്ട നമ്പര്‍ : 9349159008

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!