പരപ്പനങ്ങാടിയില്‍ മരം വീണ് വീടിന്റെ മേല്‍കൂര തകര്‍ന്നു

പരപ്പനങ്ങാടി: കനത്ത കാറ്റിൽ പയിൻ മരം കടപുഴകി വീടിന്റെ മേൽക്കുര തകർന്നു. മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് ഉടമ അഞ്ചപ്പുരക്കടുത്തെ ടി. പി. സാജിദിന്റെ ഓട് മേഞ്ഞ ടെറസ് വീടിന്റെ മുകളിലെക്കാണ് മരം കടപുഴകിയത്. ശനിയാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റിലാണ് മരം അടി മേൽ മറിഞ്ഞ് വീടിന് മുകളിലമർന്നത്.