മണ്ണിന്റെ മണമറിഞ്ഞ്‌ ജൈവകൃഷി പഠന ക്യാമ്പ്‌

By ഹംസ കടവത്ത്‌ |Story dated:Thursday April 14th, 2016,10 59:am
sameeksha sameeksha

parappanangadi class copyപരപ്പനങ്ങാടി: മണ്ണിന്റെ മണമറിഞ്ഞും ജൈവ കൃഷി യുടെ ഗുണം തെരഞ്ഞും വിദ്യാർത്ഥികളുടെ മനസറിഞ്ഞ അവധിക്കാലം ജൈവ കർഷക പഠന ക്യാമ്പ് നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ടീൻ ഇന്ത്യ പ്രവർത്തകരും പരപ്പനാട് ഹെർബൽ ഗാർഡനും സoയുക്തമായാണ് ജൈവ കാർഷിക പഠന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.

സംസ്ഥാന കർഷക മിത്ര അവാർഡ് ജേതാവ് അബ്ദുറസാഖ് മുല്ലപ്പാട്ട് ക്ലാസെടുത്തു. പി.വി. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഹൈദർ ഉള്ളണം , ആർ ബീരാൻ ഹാജി, എം എൻ ശരീഫ , ഹമീദ ടീച്ചർ, ചേർക്കോട്ട് മൊയ്തീൻകോയ, സുമയ്യ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.