ഭിന്നശേഷിയുള്ളവര്‍ക്കായ്‌ ലൈസന്‍സ്‌ ഹെല്‍പ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചു

PGDI LICENCE CAMPപരപ്പനങ്ങാടി: ഭിന്നശേഷിയുള്ളവര്‍ക്ക്‌ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ലഭ്യമാക്കുന്നതിനായി പരപ്പനങ്ങാടി ഫെയിസ്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയും ജെ.സി.ഐ തിരൂരങ്ങാടിയും സംയുക്തമായി ലൈസന്‍സ്‌ ഹെല്‍പ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചു. തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌, തിരൂരങ്ങാടി മോട്ടോര്‍വാഹനവകുപ്പ്‌, സാമൂഹ്യനീതിവകുപ്പ്‌, തിരൂരങ്ങാടി താലൂക്കാശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ്‌ ക്യാമ്പ്‌ നടത്തിയത്‌. ഭിന്നശേഷിയുള്ളവര്‍ക്ക്‌ ബസ്‌യാത്രാ ആനുകൂല്യപാസ്‌, ട്രെയിന്‍യാത്രാ ആനുകൂല്യപാസ്‌ എന്നിവയും ലഭ്യമാക്കുന്നതിനുമുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, കണ്ണ്‌പരിശോധന, വാഹനപരിശോധന എന്നിവയാണ്‌ ക്യാമ്പിലുണ്ടായിരുന്നത്‌.

ക്യാമ്പില്‍ സ്‌ത്രീകളടക്കം നൂറോളം പേര്‍ പങ്കെടുത്തു. പുത്തരിക്കല്‍ പരപ്പനങ്ങാടി ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ക്യാമ്പ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി. അബ്ദുല്‍ സുബൈര്‍ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ കോനാരി അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. റോഡ്‌ ഗതാഗത നിയമങ്ങളില്‍ എ.എം.വി.ഐ. പി.കെ. മുഹമ്മദ്‌ ശഫീഖ്‌ ക്ലാസെടുത്തു. ഡോ. മുഹമ്മദ്‌ യാസിര്‍, ഡോ.ഹാറൂണ്‍ റഷീദ്‌, പി. ഒ.മുഹമ്മദ്‌ നയീം, പി.ഒ അന്‍വര്‍, അഡ്വ. സി.കെ. സിദ്ദീഖ്‌, ടി. കുട്ട്യാവ അല്‍സിയ, സി.കെ. ബഷീര്‍, നവാസ്‌ കൂരിയാട്‌. അനസ്‌ ചെട്ടിപ്പടി തുടങ്ങിയവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി.