Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഹര്‍ത്താല്‍; ജനജീവിതം സ്തംഭിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ വിദേശമദ്യ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ മത - സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ ജനാവകാ...

harthal 2ഉള്ളണം പ്രദേശം ഹര്‍ത്താലില്‍ നിന്നു വിട്ടു നിന്നു

പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ വിദേശമദ്യ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ മത – സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ ജനാവകാശ സംരക്ഷണ സമിതി പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ ജനജീവിതത്തെ സ്തംഭിപ്പിച്ചു. പരപ്പനങ്ങാടിയിലെ വ്യാപാരസ്ഥാപനങ്ങളും, ഓഫീസുകളും, ബാങ്കുകളും, ചില വിദ്യാലയങ്ങളും അടഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളില്‍ ഓട്ടോറിക്ഷകള്‍ ആളെ കയറ്റുന്നത് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. രാവിലെ തുടര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പരപ്പനങ്ങാടി പഞ്ചായത്ത് ഓഫീസ് ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിക്കുകയായിരുന്നു. സ്വകാര്യ വാഹനങ്ങളും, കെ എസ് ആര്‍ ടി സി ബസുകളും മാത്രമേ നിരത്തിലിറങ്ങിയിട്ടൊള്ളൂ.harthal
എന്നാല്‍ ഉള്ളണം മേഖലയില്‍ ഹര്‍ത്താലിന് കാര്യമായ പ്രതികരണം ഉണ്ടായില്ല. കടകളെല്ലാം തന്നെ തുറന്ന് പ്രവര്‍ത്തിച്ചു. സമരാനുകൂലികള്‍ കടയടപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു.

sameeksha-malabarinews

രാവിലെ നടന്ന പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് അംഗങ്ങളായ കെ പി ഷാജഹാന്‍, ഹനീഫ കൊടപ്പാളി, സിദ്ധാര്‍ത്ഥന്‍, ഉള്ളേരി സുബ്രമണ്യന്‍, സക്കീര്‍ പരപ്പനങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!