Section

malabari-logo-mobile

പരപ്പനങ്ങാടി ഹാര്‍ബര്‍ മന്ത്രിയുടെ പ്രഖ്യാപനം കോടതി അലക്ഷ്യമെന്ന്‌ ഹാര്‍ബര്‍സംരക്ഷണസമിതി

HIGHLIGHTS : പരപ്പനങ്ങാടി: പ്രാദേശിക തര്‍ക്കം നിലനില്‍ക്കുന്ന പരപ്പനങ്ങാടി ഫിഷിങ്ങ്‌ ഹാര്‍ബറിന്‌ ചാപ്പപ്പടിയില്‍ തന്നെ തറക്കല്ലിടുമെന്ന സ്ഥലം എംഎല്‍എയും മന്ത്രി...

Untitled-1 copyപരപ്പനങ്ങാടി: പ്രാദേശിക തര്‍ക്കം നിലനില്‍ക്കുന്ന പരപ്പനങ്ങാടി ഫിഷിങ്ങ്‌ ഹാര്‍ബറിന്‌ ചാപ്പപ്പടിയില്‍ തന്നെ തറക്കല്ലിടുമെന്ന സ്ഥലം എംഎല്‍എയും മന്ത്രിയുമായ പികെ അബ്ദുറബ്ബിന്റെ പ്രസ്‌താവന കോടതി അലക്ഷ്യമാണെന്ന്‌ ഹാര്‍ബര്‍ സംരക്ഷണസമിതി ചെയര്‍മാന്‍ പുളിക്കലകത്ത്‌ സൈതലവിഹാജി. 23-05-2012ല്‍ നാല്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയിന്‍മേല്‍ കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്‌മുലത്തിന്‌ വിരുദ്ധമാണ്‌ മന്ത്രിയുടെ പ്രഖ്യാപനമെന്ന്‌ അദ്ദേഹം പറഞ്ഞു. സത്യവാങ്ങ്‌ മുലത്തില്‍ പരിസ്ഥിതി പഠനസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന സ്ഥലമായ അങ്ങാടി കടപ്പുറത്ത്‌്‌ ഹാര്‍ബര്‍ നിര്‍മ്മിക്കുമെന്നാണ്‌ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥലംമാറ്റ പ്രഖ്യാപനം ഈ വിഷയത്തില്‍ മന്ത്രിയുടെ പാര്‍ട്ടിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള തുരുപ്പുചീട്ടായി കാണുകയാണെന്നും ഇതിലൂടെ മത്സ്യതൊഴിലാളികളെ മന്ത്രി വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്ര സുഗമമായി കടന്നുപോകാനുള്ള തന്ത്രമാണ്‌ കല്ലിടല്‍ പ്രഖ്യാപനമെന്നും തര്‍ക്കവിഷയതിത്തില്‍ സത്യസന്ധത പാലിച്ചിരുന്ന മന്ത്രി അബ്ദുറബ്ബ്‌ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദ്ധത്തിന്‌ വഴങ്ങി ഇതില്‍ നിന്ന്‌ പിന്നോട്ട്‌ പോയെന്നും മുന്‍ ലീഗ്‌ നേതാവും ഹാര്‍ബര്‍ സംരക്ഷണസമിതി കണ്‍വീനറുമായ യാക്കുബ്‌ കെ ആലുങ്ങല്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പ്‌ നടപടിക്രമങ്ങള്‍ വരുന്നതിന്റെ തൊട്ടുമുമ്പ്‌ ശിലാസ്ഥാപനം നടത്തി കുറ്റം അടുത്തസര്‍ക്കാരിന്റെ ചാരി തടിയെടുക്കാനുള്ള നീക്കമാണിതെന്ന്‌ മത്സ്യതൊഴിലാളികള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കുട്ടിച്ചര്‍ത്തു.

sameeksha-malabarinews

ഇതിനിടെ പരപ്പനങ്ങാടിയിലെ ഫിഷിങ്ങ്‌ ഹാര്‍ബറിന്‌ നിലവിലെ ഘടനയില്‍ നിന്ന്‌ എന്തെങ്ങിലും മാറ്റം വരുത്തിയതായി അറിയില്ലെന്ന്‌ ഹാര്‍ബര്‍ ചീഫ്‌ എഞ്ചിനീയര്‍ അനില്‍കുമാര്‍ ചില മാധ്യമങ്ങളോേട്‌ പ്രതികരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!