Section

malabari-logo-mobile

പരപ്പനങ്ങാടി ഹാർബർ: വഞ്ചനയ്‌ക്കെതിരെ കടലാസ് തോണി ഒഴുക്കി പ്രതിഷേധിക്കും

HIGHLIGHTS : പരപ്പനങ്ങാടി: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മത്സ്യ തൊഴിലാളികൾ വസിക്കുന്ന മലപ്പുറം ജില്ല യിലെ പരപ്പനങ്ങാടിയോട് മണ്ഡലം എം എൽ എ യുടെ സമീപനം നിരാശജനകമെന്ന...

പരപ്പനങ്ങാടി: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മത്സ്യ തൊഴിലാളികൾ വസിക്കുന്ന മലപ്പുറം ജില്ല യിലെ പരപ്പനങ്ങാടിയോട് മണ്ഡലം എം എൽ എ യുടെ സമീപനം നിരാശജനകമെന്ന് ജനകീയ മുന്നണി. പതിറ്റാണ്ടുകൾക്ക് മുന്‍പ്‌ സർക്കാർ പദ്ധതി വകയിരുത്തി വരുന്ന നിര്‍ദ്ധിഷ്ട
ഹാർബറിന് കഴിഞ്ഞവർഷം ചാപ്പപ്പടി കടപ്പുറത്ത് തറക്കല്ലിട്ടത് നടപടി ക്രമങ്ങൾ പാലിക്കാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ള നാടകമായിരുന്നെന്നും മത്സ്യ തൊഴിലാളി സമൂഹത്തെ യുഡിഎഫും എം എൽ എ യും ബോധപൂർവം വഞ്ചിക്കുകയായിരുന്നെന്ന് വ്യക്തമായതായും ജനകീയ വികസന മുന്നണി തീരദേശ ചാപ്റ്റർ നേതാക്കളും നാട്ടു കാരണവ സഭ അംഗങ്ങളും വാർത്താ സമ്മേളനത്തിൽ കുറ്റപെടുത്തി.

ഫെബ്രവരി 17 ന് വഞ്ചന യുടെ വാർഷികം ചാപ്പപ്പടി കടലിൽ കടലാസ് തോണി ഒഴുക്കി ആചരിക്കുമെന്നും കടലോരത്ത് വഞ്ചനാവിരുദ്ധ ജനകീയ സംഗമം നടത്തുമെന്നും തീരദേശ നേതാക്കൾ പറഞ്ഞു. ഹാർബറിന്റെ പേരിൽ മത്സ്യ തൊഴിലാളികളിൽ വിഭാഗീയത സൃഷ്ടിച്ചും എം എൽ എ ക്കെതിരെ നേരത്തെ ഒരു വിഭാഗത്തെ ഇളക്കി വിട്ടും, ചെറമംഗലത്ത് വെച്ചു നടന്ന പാർട്ടി ക്യാമ്പ് കയ്യേറിയവരുമായ തീരദേശത്ത് ലീഗിനെ ഇല്ലാതാക്കിയവരോടപ്പം ഇപ്പോൾ പി.കെ അബ്ദുറബ്ബ് എം എൽ എ ഓരം ചേർന്ന് നിൽക്കുന്നത് മത്സ്യതൊഴിലാളി സമൂഹത്തെ വഞ്ചിക്കുന്നതിൽ എല്ലാവരും ഒറ്റകെട്ടാണന്നാണ് തെളിയിക്കുന്നതെന്നും ഇവർ വിശദമാക്കി.

sameeksha-malabarinews

ഭരണാനുമതി ലഭിച്ചാൽ രണ്ടു മാസത്തിനകം ഹാർബർ യാഥാർത്ഥ്യമാക്കുമെന്ന എം എൽ എ യുടെ ഇപ്പോഴത്തെ വെളിപെടുത്തലിൽ തന്നെ ഭരണത്തിലിരിക്കെ ഭരണാനുമതി നേടിയെടുക്കാതെയാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കൊണ്ടുവന്നു ഹാർബറിന് തറക്കില്ലിട്ടതെന്ന് വ്യക്തമാണന്നും ഇവർ കൂട്ടി ചേർത്തു.

നാട്ടുകാരണവർ പഞ്ചാര കുഞ്ഞിമുഹമ്മദ്, പള്ളിച്ചിന്റെ പുരക്കൽ കുഞ്ഞിമോൻ ഹാജി, അഡ്വ . പി .കോയമോൻ, ടി. സെയ്തലവി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!