പരപ്പനങ്ങാടിയില്‍ എച്ച്1എന്‍1ന്പിന്നാലെ മലമ്പനിയും;ജാഗ്രതാ നിര്‍ദേശം

Story dated:Friday May 12th, 2017,05 00:pm
sameeksha

പരപ്പനങ്ങാടി:നഗരസഭയിലെ ചിറമംഗലം സൌത്തില്‍ തൊഴിലാളിക്ക് എച്ച്1എന്‍ 1റിപ്പോര്‍ട്ട് ചെയ്ത തിനുപിന്നാലെ ചെട്ടിപ്പടിയിലെ കീഴ്ചിറയില്‍ യുവാവിനു മലമ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഇയാള്‍ ഇതരസംസ്ഥാന യാത്ര ചെയ്തിരുന്നതായി ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു.

തുടര്‍ന്ന്ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു.ആരോഗ്യ പ്രവർത്തകർ പരിസരത്തെ ജനങ്ങളുടെ രക്ത സാമ്പിളുകള്‍  പരിശോധനക്കായി ശേഖരിച്ചു.ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടന്നു.കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കുന്നുണ്ട്.പരിസരവാ സികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്