പരപ്പനങ്ങാടിയില്‍ കഞ്ചാവുമായി യുവാവ്‌ എക്‌സൈസ്‌ പിടിയില്‍

Untitled-1 copyപരപ്പനങ്ങാടി:കഞ്ചാവ്‌ വില്‍പ്പനയ്‌ക്കിടെ യുവാവ്‌ എക്‌സൈസ്‌ പിടിയിലായി. ചെട്ടിപ്പടി വാരിയത്ത്‌ ബഷീറാണ്‌ പിടിയിലായത്‌. ആവശ്യക്കാര്‍ക്ക്‌ കഞ്ചാവ്‌ വിതരണം ചെയ്യാനായി സ്‌കൂട്ടറില്‍ കാത്തു നില്‍ക്കുകായയിരുന്ന ബഷീറിനെ ചെട്ടപ്പടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്ത്‌ വെച്ചാണ്‌ പിടികൂടിയത്‌. ഇയാളില്‍ നിന്നും 28 പൊതികളിലായി 110 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്‌.

വള്ളിക്കുന്ന്‌ ഭാഗങ്ങളില്‍ കഞ്ചാവ്‌ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി പരാതികള്‍ വ്യാകമായതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌.

റെയിഡില്‍ എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ നൗഷാദ്‌.എം, പ്രീവന്റീവ്‌ ഓഫീസര്‍ ഹരിദാസന്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ബിജു, പ്രഗേഷ്‌, പ്രകാശന്‍, രജീഷ്‌, മുരളീധരന്‍എന്നിവര്‍ പങ്കെടുത്തു.