പരപ്പനങ്ങാടി ബീവറേജസ് ഔട്ട്‌ലെറ്റ് പൂട്ടാന്‍ ഗ്രാമപഞ്ചായത്തംഗം ഉപവസിക്കുന്നു

congress shajahanപരപ്പനങ്ങാടി: അഞ്ചപ്പുരയിലെ കേരളാ ബീവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യ വില്‍പ്പനശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തംഗം കെ പി ഷാജഹാന്‍ ഉപവാസത്തിനൊരുങ്ങുന്നു. സെപ്റ്റംബര്‍ 4 ന് മദ്യശാലയുടെ മുന്നിലാണ് ഏകദിന ഉപവാസമിരിക്കുന്നത്. രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഉപവാസം. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പികെ മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്യും.