പരപ്പനങ്ങാടിയില്‍ വില്‍പ്പനയ്ക്കുവെച്ച ഗ്ലാസ് എറിഞ്ഞുടച്ചു

പരപ്പനങ്ങാടി:  വില്ലനക്കു വെച്ച ഗ്ലാസ്  സാമൂഹ്യ ദ്രോഹികൾ എറിഞ്ഞു തകർത്തു. പരപ്പനങ്ങാടി ബീച്ച് റോഡിലെ കുണ്ടംക്കടവൻ ഇംതിയാസിന്റെ ഗ്ലാസ് മാർട്ടിലെ ഗ്ലാസ് ശേഖരമാണ് തിങ്കളാഴ്ച രാത്രി അജ്ഞാതർ എറിഞ്ഞുടച്ചത്. കടയുടെ ഗോഡൗണിനോട് ചേർന്ന ഭിത്തിയിൽ ചാരിവെച്ച  ഗ്ലാസ് കൂടുകൾക്കകത്തെ ഗ്ലാസാണ് തകർക്കപെട്ടത്.  തൊട്ടടുത്തെ ബാങ്കിലെ സി . സി.  ടി.വി യിൽ  ആക്രമികളുടെ ദൃശ്യങ്ങളുണ്ടാവുമെന്ന് കരുതപ്പെടുന്നു.