പരപ്പനങ്ങാടിയില്‍ വിദ്യാര്‍ത്ഥിനിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി;4പേര്‍ക്കെതിരെ കേസ്

പരപ്പനങ്ങാടി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയെ മാസങ്ങളോളം മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ കാമുകന്റെ സുഹൃത്തുക്കളായ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ലൈംഗീകമായ ഉദ്ധേശത്തോടെ പെണ്‍കുട്ടിയെ നിരന്തരം പിന്‍തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

പോക്‌സോ നിയമപ്രകാരമാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഒളിവിലാണെന്നാണ് സൂചന. ഇവര്‍ക്ക് ലഹരി മാഫിയകളുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പരപ്പനങ്ങാടിയില്‍ സ്‌കൂള്‍ പരിസരങ്ങളിലും നഗരത്തിലും സ്‌കൂള്‍ വിടുന്ന സമയത്ത് ചതിക്കെണിയൊരുക്കി ഇത്തരം സംഘങ്ങള്‍ വ്യാപകമായിരിക്കുകയാണ്.