പരപ്പനങ്ങാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

untitled-2-copyപരപ്പനങ്ങാടി : അന്യസംസ്ഥാന തൊഴിലാളിയിൽ നിന്നും 250 ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. തിരൂരങ്ങാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. രാകേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പശ്ചിമബംഗാളിലെ മുർശിദാബാദ് സ്വദേശി സൊറീഷ് എന്നയാളിൽ നിന്നും കഞ്ചാവ് പിടികൂടിയത്.വിദ്യാർത്ഥികൾ ഉൾപ്പെടെയുളളവർക്ക് വിതരണം നടത്തുന്നതിനായി ചെറിയ പാക്കറ്റുകളിലാക്കി കൊണ്ടുവരുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെ വേങ്ങര മാർക്കറ്റ് റോഡിന് സമീപം വെച്ചാണ് ഇയാൾ പിടിയിലായത്. തിരൂരങ്ങാടി എക്‌സൈസ് സി.ഐ ക്ക് പുറമെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ വി.പി.ഭാഷ്‌കരൻ, പ്രിവന്റീവ് ഓഫീസർ കെ.ശങ്കരനാരായണൻ, സി.ഇ.ഒ മാരായ എം.കെ.ഷിജിത്ത്,പി.ദീലീപ്കുമാർ, ഡ്രൈവർ ചന്ദ്രമോഹൻ എന്നിവരും സംഘത്തിലു ണ്ടായിരുന്നു.