പരപ്പനങ്ങാടിയില്‍ വിദ്യാര്‍ത്ഥിനിയെ മാനസികമായി പീഡിപ്പിച്ചതിന് പിന്നില്‍ കഞ്ചാവ് മാഫിയ;രണ്ടുപേര്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: 16 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പരപ്പനങ്ങാടി സ്വദേശി പഞ്ചാരന്റെ പുരയ്ക്കല്‍ഫവാസ്(22),ചിറമംഗലം സ്വദേശി കോളോത് സുള്‍ഫിക്കര്‍(21) എന്നിവരാണ് പിടിയിലാത്.

പ്രതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ചിറമംഗലത്തുവെച്ചാണ് പരപ്പനങ്ങാടി എസ്‌ഐ രഞ്ജിത്ത് കെ.ആറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇനിയും കൂടുതല്‍പേര്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നാണ് സൂചന.

വിദ്യാര്‍ത്ഥിനി സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ പ്രതികള്‍ പലതവണ പിന്‍തുടരുകയും നിരന്തരം പ്രലോഭിപ്പിച്ചും,ഭീഷണിപ്പെടുത്തിയും ലൈംഗിക ചൂഷണത്തിനായി ശ്രമിച്ചു. ഇതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ കൗണ്‍സിലിങിന് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് സംഭം വീട്ടുകാരറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. തുര്‍ന്ന് ഇന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.തുടര്‍ന്നാണ് ഇന്ന് അറസ്റ്റുണ്ടായിരിക്കുന്നത്.

ചിറമംഗലം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലഹരി മരുന്നു നല്‍കി പെണ്‍കുട്ടികളെ ഉള്‍പ്പെടെ ചൂഷണം ചെയ്യാന്‍ ഒരു സംഘം പരപ്പനങ്ങാടിയില്‍ ഉണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജിത്ത്, രജീഷ്, സഹദേവന്‍, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles