Section

malabari-logo-mobile

മിഷൻ പുനർജനി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

HIGHLIGHTS : പരപ്പനങ്ങാടി:മിഷൻ പുനർജനി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  പരപ്പനങ്ങാടി ബിഇഎംഎച്ചഎസ്എസിലെ എന്‍എസ്എസ്‌ യൂണിറ്റും , പരപ്പനങ്ങാടി കടലോര

പരപ്പനങ്ങാടി:മിഷൻ പുനർജനി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  പരപ്പനങ്ങാടി ബിഇഎംഎച്ചഎസ്എസിലെ എന്‍എസ്എസ്‌ യൂണിറ്റും , പരപ്പനങ്ങാടി കടലോര ജാഗ്രതാസമിതിയും സംയുക്തമായി  പരപ്പനങ്ങാടി നീതി മെഡിക്കൽ സെന്ററിന്റെയും ,  നഹാസ് ഹോസ്പിറ്റലിന്റെയും , ചെമ്മാട് ഇമ്രാൻ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ പരപ്പനങ്ങാടി സൂപ്പികുട്ടി നഹാ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂൾളിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഗിന്നസ് റെക്കോഡ് ജേതാവായ തബലിസ്റ് സുധീർ കടലുണ്ടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മിഷൻ പുനർജനി ചെയർമാൻ വി പി മുഹമ്മദ്‌ അധ്യക്ഷനായി. മിഷൻ പുനർജനി കോർഡിനേറ്റർ വിനീത് ദേവദാസ് സ്വാഗതവും ലേഡീസ് വിങ് കോർഡിനേറ്റർ   അഞ്ജലി കൃഷ്ണ നന്ദിയും രേഖപ്പെടുത്തി. പരപ്പനങ്ങാടി അഡിഷണൽ SI ജയരാജൻ, കുഞ്ഞിമരക്കാർ , സി സുബൈർ , നൗഫൽ ഇല്ലിയൻ, വിനീഷ് വൈകത്തൂർ, ജിതിൻ കുപ്പാട്ട്, അഷ്റഫ് ഷിഫ, വിനോദ് , ബ്രിജിൻ രാജ് പണിക്കർ , ഡോ. ആർ.കെ ജ്യോതിലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ചു*.

sameeksha-malabarinews

മിഷൻ പുനർജനി തീരദേശ കോർഡിനേറ്റർ കൊണ്ടച്ചൻ ഉമ്മർ , മിഷൻ പുനർജനി ചേളാരി യൂണിറ്റ് കോർഡിനേറ്റർമാരായ വിഷ്ണു , അമൃത , ശ്രീഹരി , ഷാരോൺ, സനൂപ്  എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!