Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

HIGHLIGHTS : പരപ്പനങ്ങാടി: പ്രളയക്കെടുതിയില്‍ മുങ്ങി ദുരിതാശ്വാസ ക്യാമ്പിലെത്തിയവരും നവകേരള സൃഷ്ടിക്കായ് ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കി. പരപ്പനങ്ങാടി നഗര...

മാതൃകയായത് നെടുവ ദുരിതാശ്വാസ ക്യാമ്പ്

പരപ്പനങ്ങാടി: പ്രളയക്കെടുതിയില്‍ മുങ്ങി ദുരിതാശ്വാസ ക്യാമ്പിലെത്തിയവരും നവകേരള സൃഷ്ടിക്കായ് ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കി. പരപ്പനങ്ങാടി നഗരസഭയിലെ നെടുവ ഹൈസ്‌കൂള്‍ ക്യാമ്പില്‍ താമസിച്ച 106 കുടുംബങ്ങളാണ് തങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സഹായത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്യാന്‍ തീരുമാനിച്ചത്.

sameeksha-malabarinews

തങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പതിനായിരം രൂപയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് 500 രൂപ വെച്ച് നല്‍കാനാണ് ഇവര്‍ എകകണ്ഠമായി തീരുമാനിച്ചിരിക്കുന്നത്.

കൗണ്‍സിലര്‍മാരായ നൗഫല്‍ ഇല്ല്യന്‍, അംബിക മോഹന്‍, ഉഷ പാലക്കല്‍,സുബ്രഹ്മണ്യന്‍, വില്ലേജ് ഓഫീസര്‍ വി.കെ നാരായണന്‍കുട്ടി എന്നിവര്‍ പങ്കെടുത്ത ക്യാമ്പ് പിരിച്ചുവിടുന്ന ചടങ്ങിലാണ് മാതൃകാപരമായ ഈ തീരുമാനം എടുത്തിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!