പരപ്പനങ്ങാടി ഫിഷിങ്‌ ഹാര്‍ബറിന്‌ തറക്കല്ലിട്ടു

Story dated:Saturday February 13th, 2016,08 40:pm
sameeksha

parappanangadi harbourപരപ്പനങ്ങാടി:  വികസനസ്‌പനങ്ങള്‍ക്ക്‌ തിരയിളക്കമുണ്ടാക്കി പരപ്പനങ്ങാടി മത്സ്യബന്ധനതുറമുഖത്തിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു. പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത്‌ ആയരിങ്ങളെ സാക്ഷിയാക്കി നടതന്ന വര്‍ണശബളമായ ചടങ്ങില്‍ നടന്ന ശിലാസ്ഥാപനം നാടിനാകെ ആഘോഷമായി.
ചടങ്ങി്‌ല്‍ മന്ത്രിമാരായ പികെ അബ്ദുറബ്ബ്‌. പികെ കുഞ്ഞാലിക്കുട്ടി. എന്നിവരും പങ്കെടുത്തു.
100 കോടി രുപ നിര്‍മ്മാണ ചിലവ്‌ പ്രതീക്ഷിക്കുന്ന ഈ മത്സ്യബന്ധനതുറമുഖത്ത്‌ മത്സ്യവിപണനം. സംസ്‌ക്കരണം, മത്സ്യകയറ്റുമതി. ഇറക്കുമതി എന്നിവ നടക്കും