ഹാര്‍ബര്‍ വരും ആശങ്ക വേണ്ടെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി

Story dated:Saturday October 31st, 2015,09 23:am
sameeksha

kunhalikkuttyപരപ്പനങ്ങാടി: പ്രാദേശിക തര്‍ക്കങ്ങളെ തുടര്‍ന്ന് നഷ്ടപ്പെടുമെന്ന ആശങ്കയുള്ള പരപ്പനങ്ങാടി ഫിഷിങ്ങ് ഹാര്‍ബര്‍ വരുമെന്ന ഉറപ്പ് ഇരുവിഭാഗങ്ങള്‍ക്കും നല്‍കി മന്ത്രി കുഞ്ഞാലിക്കുട്ടി. വെള്ളിയാഴ്ച ചാപ്പപ്പടിയിലും ആലുങ്ങലും നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത്. ഹാര്‍ബര്‍ വരുമെന്ന കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നു നേരത്തെ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പുതതായൊന്നും പറയാനാവില്ലെന്നും ഇരു പൊതുയോഗങ്ങളിലും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാലരവര്‍ഷക്കാലത്തെ ഭരണത്തില്സംസ്ഥാനത്തു ഏറ്റവും കൂടുതവികസനം ഉണ്ടായത് മലപ്പുറം ജില്ലയിലാണെ മന്ത്രി പറഞ്ഞു.
മത്സ്യതൊഴിലാളികളുടെ ദീര്‍ഘകാലമായുള്ള ആവിശ്യമായ ഫിഷിങ്ങ് ഹര്‍ബര്‍ തദ്ദേശഭരണ തെരഞ്ഞടുപ്പില്‍ ഈ തീരത്തെ ഏറ്റവും വലിയ ചര്‍ച്ച വിഷയമാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബജറ്റിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് പരപ്പനങ്ങാടി ഹാര്‍ബര്‍ . ഇതേ ബജറ്റില്‍ പ്രഖ്യാപിച്ച താനുര്‍ ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനും അതിവേഗത്തില്‍ പൂര്‍ത്തീകരിക്കുകയാണ്.
നേരത്തെ അരുവിക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഹാര്‍ബറിന് ചാപ്പപ്പടിയില്‍ തറക്കല്ലിടുമെന്ന് വ്യാപകമായ പ്രചരണം തീരദേശത്ത് ഉണ്ടായിരൂന്നു.