പരപ്പനങ്ങാടി ഹാര്‍ബര്‍;ജനകീയവികസനമുന്നണി സമരത്തിലേക്ക്‌

 

parappananagdi copyപരപ്പനങ്ങാടി: വര്‍ഷങ്ങളായി കാത്തിരുന്നിട്ടും നിര്‍മാണം ആരംഭിക്കാത്ത പരപ്പനങ്ങാടി ഫിഷിങ്‌ ഹാര്‍ബര്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന്‌ ജനകീയ വികസനമുന്നണി സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു. ജനുവരി പകുതിയോടെ ഇതിനുവേണ്ടി സമരം തുടങ്ങാന്‍ മുന്നണി തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ നിയാസ്‌ പുളിക്കലകത്ത്‌ അധ്യക്ഷതവഹിച്ചു.

ടി.കാര്‍ത്തികേയന്‍, യാക്കൂബ്‌ കെ ആലുങ്ങല്‍, പി.അബ്ദുള്‍ലത്തീഫ്‌,എ.ജയപ്രകാശന്‍, ഗിരീഷ്‌ തോട്ടത്തില്‍,ഇ.പി സുലൈമാന്‍, സക്കീര്‍ പരപ്പനങ്ങാടി എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ്‌ പരപ്പനങ്ങാടി, താനൂര്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രഖ്യാപിച്ചത്‌. താനൂര്‍ തുറുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്‌.