പരപ്പനങ്ങാടി: രണ്ട് മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നത് കണ്ടതായി മത്സ്യതൊഴിലാളികള്‍. പരപ്പനങ്ങാടിയില്‍ നിന്ന് ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളാണ് മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നത് കണ്ടത്. താനൂര്‍ ഹാര്‍ബറിന്റെ ഭാഗത്തേക്ക് മൃതദേഹങ്ങള്‍ ഒഴുകിപോകുന്നത് കണ്ടെന്നാണ് തൊഴിലാളികള്‍ നല്‍കുന്ന വിവരം. മത്സ്യതൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബേപ്പൂരില്‍ നിന്നും കോസ്റ്റ്ഗാര്‍ഡ് മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
കടലില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടതായി പരപ്പനങ്ങാടിയിലെ മത്സ്യതൊഴിലാളികള്‍
