ആഹ്ലാദതിമര്‍പ്പില്‍ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌

parappananagadiപരപ്പനങ്ങാടി: ആഹ്ലാദാരവങ്ങള്‍ക്കിടിയില്‍ സംസ്ഥാനത്തൊട്ടാകെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു. പരപ്പനങ്ങാടിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമായ എന്‍പി അബ്ദുറഹ്മാന്‍ എന്ന ബാവയാണ്‌ അംഗങ്ങള്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തത്‌.

ഒന്നാം ഡിവിഷനില്‍ നിന്ന്‌ ജയിച്ച ശഹര്‍ബാനാണ്‌ ആദ്യമായി സത്യപ്രതിഞ്‌ജ ചെയ്‌തത്‌്‌. ഈശ്വര നാമത്തിലും അള്ളാഹുവിന്റെ നാമത്തിലും ചിലര്‍ സത്യപ്രതിജ്ഞ ചെയ്‌തപ്പോള്‍ മറ്റുചിലര്‍ ദൃഢപ്രതിജ്ഞയെടുക്കുകയായിരുന്നു.Untitled-1 copy

അട്ടിമറി വിജയം നേടിയ അനീഫ കൊടപ്പൊളി,കെ പി എം കോയ, ഉസ്‌മാന്‍ എന്നിവര്‍ സത്യപ്രതിജ്ഞയ്‌ക്കായി എത്തിയപ്പോള്‍ വന്‍ കരഘോഷമാണ്‌ ലഭിച്ചത്‌. മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സീനത്ത്‌ ആലിബാപ്പു, വി വി ജമീല ടീച്ചര്‍ എന്നിവര്‍ പുതിയ മുന്‍സിപ്പല്‍ കൗണ്ഡണ്‍സിലര്‍മാരായി സത്യപ്രതിജ്ഞ ചെയ്‌തു.

ചടങ്ങില്‍ ജനകീയമുന്നണി കണ്‍വീന്‍ തുടിശ്ശേരി കാര്‍ത്തികേയന്‍, ചെയര്‍മാന്‍ നിയാസ്‌ പുളിക്കലകത്ത്‌, മുസ്ലിംലീഗ്‌ നേതാക്കളായ തെക്കേപ്പാട്ട്‌ കുട്ട്യാലി, കോയഹാജി, കോണ്‍ഗ്രസ്‌ നേതാക്കളായ ഖാദര്‍, അബ്ദുള്‍ലത്തീഫ്‌, പി ഒ സലാം, ബിജെപി നേതാക്കളായ ഉള്ള്യേരി ഉണ്ണി, ജഗന്നിവാസന്‍ എന്നിവര്‍ സന്നിഹിതരായുന്നു