പരപ്പനങ്ങാടിയില്‍ തീപിടുത്തം

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി ടോള്‍ബൂത്തിന്‌ സമീപം റോഡരികില്‍ തീപിടുത്തം. ഇന്ന്‌ രാവിലെ പത്തുമണിയോടെയാണ്‌ തീപിടുത്തമുണ്ടായത്‌. ടോള്‍ബൂത്തിന്‌ സമീപം ചാമ്പ്രയിലെ പുല്ലിനാണ്‌ തീപിടിച്ചത്‌. തീ പടര്‍ന്നു പിടിച്ചെങ്കിലും വിവരമറിഞ്ഞ്‌ ഉടന്‍ സ്ഥലത്തെത്തിയ പരപ്പനങ്ങാടി എസ്‌ ഐ ജിനേഷിന്റെ നേതൃത്വത്തില്‍ പോലീസുകാരും ജനപ്രതിനിധികളും നാട്ടുകാതരും ചേര്‍ന്ന്‌ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

റോഡരികില്‍ പോലീസ്‌ പിടിച്ചെടുത്ത നിരവധി തൊണ്ടി വാഹനങ്ങള്‍ ഇവിടെ കൂട്ടിയിട്ടിരിക്കുന്നുണ്ട്‌. തീ ഇതിലേക്ക്‌ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അണയ്‌ക്കാന്‍ സാധിച്ചത്‌ വന്‍ അപകടമാണ്‌ ഒഴിവാക്കാന്‍ കാരണായത്‌.