പരപ്പനങ്ങാടിയില്‍ അടച്ചിട്ട വീടിന്‌ തീപിടിച്ചു

Story dated:Wednesday June 10th, 2015,12 58:pm
sameeksha sameeksha

THEEPIDUTHAM 01 copyപരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ അടച്ചിട്ടവീട്ടില്‍ തീപിടുത്തം. ഇന്നു രാവിലെ 10.30 ഓടെയാണ്‌ മാപ്പുട്ടില്‍ റോഡിലെ പയ്യന്നൂര്‍ സ്വദേശിയായ ഷിബു റോയിയും ഭാര്യ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥ ചിത്ര എഡ്വിന്റെയും വീടിനാണ്‌  തീപിടിച്ചത്‌. വീട്ടില്‍ നിന്നും പുക ഉയരുന്നത്‌ സമീപത്തെ വീട്ടുകാരാണ്‌ ആദ്യം കണ്ടത്‌. സംഭവത്തെ തടര്‍ന്ന്‌ സ്ഥലത്തെത്തിയ അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന്‌ തീ നിയന്ത്രണവിധേയമാക്കി. തുടര്‍ന്ന്‌ തിരൂരില്‍ നുന്ന്‌ രണ്ട്‌ യൂണിറ്റ്‌ ഫയര്‍ഫോഴ്‌സും പരപ്പനങ്ങാടി പോലീസും സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു.

THEEPIDUTHAM 02 copyഷിബുവും ഭാര്യയും ജോലിക്ക്‌ പോയതിനാല്‍ വീട്‌ അടിച്ചിട്ടിരിക്കുകയായിരുന്നു. ജനല്‍ ചില്ലുകള്‍ പൊളിച്ചാണ്‌ തീ അണച്ചത്‌. തീപിടുത്തത്തില്‍ വീടിന്റെ അടുക്കള പൂര്‍ണമായും കത്തിയിട്ടുണ്ട്‌.

ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണമെന്നാണ്‌ പ്രാഥമിക വിവരം.