Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പനി ബാധിതര്‍ വര്‍ധിക്കുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏശുന്നില്ല

HIGHLIGHTS : പരപ്പനങ്ങാടി:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും തീരദേശ നഗരസഭയായ പരപ്പനങ്ങാടിയില്‍ പനി പടരുകയാണ്. പനി ബാധിതരെ ഉള്‍കൊള്ളാന്‍ കഴിയാതെ സര്‍ക്കാര്‍...

പരപ്പനങ്ങാടി:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും തീരദേശ നഗരസഭയായ പരപ്പനങ്ങാടിയില്‍ പനി പടരുകയാണ്. പനി ബാധിതരെ ഉള്‍കൊള്ളാന്‍ കഴിയാതെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുകയാണ്.പ്രതിദിനം നൂറുകണക്കിന് പനിബാധിതരാണ് ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നത്.

ഇന്നലെ ഒഴിവുദിവസമായിട്ടും നെടുവ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മാത്രം  അറുന്നൂറിലേറെ പേര്‍ക്കാണ് പരിശോധനക്കായി ടോക്കന്‍ നല്‍കിയത്. എന്നാല്‍ കിടത്തിചികിത്സ ആവശ്യമുള്ള ഒട്ടേറെപ്പേര്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയികുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനുള്ള ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഇല്ലാത്തത് പ്രശ്നം രൂക്ഷമാക്കുന്നതായി പരാതിഉയര്ന്നിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാനായി നഗരസഭ സ്വന്തംനിലക്ക് താല്‍ക്കാലിക മായി ഡോക്ടറേയും ജീവനക്കാരെ നിയമിക്കാന്‍ നടപടി എടുത്തിട്ടുണ്ട്.

sameeksha-malabarinews

വീട്ടിലെ ഒരാള്‍ക്ക് പനി പിടിപ്പെട്ടാല്‍ മുഴുവന്‍ അംഗങ്ങളെയും ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള സാധാരണ പനിയാണെങ്കിലും ഡെങ്കിപ്പനിയും എലിപനിയും മലമ്പനിയും പടരുന്നതും,മരണ വാര്‍ത്തകളും ജനങ്ങളെ ആശുപത്രിയില്‍ എത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്.

രോഗം നിയന്ത്രണ വിധേയമാക്കുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്ജ്ജിതമാക്കാന്‍ നഗരസഭയും ആരോഗ്യ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!