പരപ്പനാട് ഫാര്‍മേഴ്‌സ് ക്ലബ്ബ് സോപ്പു നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു

img_20161021_170402പരപ്പനങ്ങാടി: പരപ്പനാട് ഫാര്‍മേഴ്‌സ് ക്ലബ്ബ് സോപ്പു നിര്‍മ്മാണത്തില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കുന്നു. നവംബര്‍ ഒന്നാം തിയ്യതി നടക്കുന്ന ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 28 ാം  തിയ്യതിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം നല്‍കുക. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിശീലന ക്ലാസിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ജമീലടീച്ചര്‍ നിര്‍വ്വഹിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുറസാക്ക് എം, ഹരിദാസന്‍ കെ, ഷാജി സി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബന്ധപ്പെടേണ്ട നമ്പര്‍; 9400511755, 9895041421, 9388816972