പരപ്പനങ്ങാടിയില്‍ അര്‍ദ്ധരാത്രിയില്‍ നാടോടി കുടുംബങ്ങള്‍ക്കേ നേരെ കയ്യേറ്റശ്രമം

സ്ത്രീകളെ അപമാനിക്കാനും ശ്രമം

parappananagdi 1 copyപരപ്പനങ്ങാടി: റോഡരുകില്‍ ഉറങ്ങി കിടക്കുകയായിരുന്ന നാടോടി തൊഴിലാളികുടുംബങ്ങളെ ആക്രമിക്കാനും സംഘത്തിലുണ്ടായിരുന്ന സ്ത്രീകളെ അപമാനിക്കാനും ശ്രമം. പരപ്പനങ്ങാടി പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തെ റെയല്‍വേ പുറമ്പോക്കില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവര്‍ക്ക് നേരയാണ് കയ്യേറ്റമുണ്ടായത്. ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ മൂന്ന് പേര്‍ ഇവര്‍ ഉറങ്ങിക്കിടക്കുന്നിടത്ത് പതുങ്ങിയെത്തുകയും സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന സ്ത്രീകളും കുട്ടികളും അലമുറയിട്ട് കരഞ്ഞതോടെ ഈ സംഘം തൊട്ടടുത്ത പഞ്ചായത്ത് റോഡിലേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു.
നാടോടി സംഘത്തിലെ പുരഷന്‍മാര്‍ ഇവരെ എതിര്‍ക്കാന്‍ തുനിഞ്ഞെങ്ങിലും ഇവര്‍ക്കുനേരെയും അക്രമി സംഘം ഭീഷണി മുഴക്കി. സ്ത്രീകളുടെ കരച്ചില്‍ കേട്ട് ഓട്ടോറിക്ഷഡ്രൈവര്‍മാര്‍ ഓടിയെത്തിയതോടെയാണ് അക്രമികള്‍ മുങ്ങിയത് പോലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്ങിലും പ്രതികളെ പിടികൂടാനായില്ല. അക്രമികള്‍ ഇവരുടെ പണിയായുധങ്ങളും എടുത്തുകൊണ്ടുപോയിട്ടുണ്ട്.

മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഗ്രാമിത്തില്‍ നിന്നുള്ളവരാണ് നാടോടികള്‍. സ്ത്രീകളും കുട്ടികളുമടക്കം ഇരുപത്തിയഞ്ചോളം പേരാണ് സംഘത്തിലുളളത്. ഇരുമ്പ് ഉപയോഗിച്ച് പണിയായുധങ്ങള്‍ ഉണ്ടാക്കി വില്‍പന നടത്തിയാണ് ഇവര്‍ ജീവിക്കുന്നത്.

നാലു ദിവസത്തോളമായി പരപ്പനങ്ങാടിയില്‍ താമസിക്കുന്ന ഇവര്‍ക്ക് നേരെ രണ്ടാം തവണയാണ് ആക്രമണമുണ്ടാകുന്നത്. അന്നും ഇവര്‍ കിടന്നുറങ്ങുന്ന പുറമ്പോക്കിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ശേഷം അര്‍ദ്ധരാത്രിയാകുമ്പോള്‍ വരികയായിരുന്നത്ര. കേരളത്തില്‍ നിരവധി ഗ്രാമങ്ങളില്‍ തങ്ങള്‍ താമസിച്ചിട്ടുണ്ടെങ്ങിലും ഇവിടെ നിന്നാണ് ആദ്യമായി് തങ്ങള്‍ക്ക് നേരെ ഇത്തരമൊരു കയ്യേറ്റമുണ്ടാകുന്നതെന്ന് ഇവര്‍ പറഞ്ഞു.