ഭിന്നശേഷിയുള്ളവര്‍ക്ക്‌ ലൈസന്‍സ്‌ ഹെല്‍പ്‌ ക്യാമ്പ്‌

face foundetion of indiaപരപ്പനങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ ഭിന്നശേഷിയുള്ളവര്‍ക്ക്‌ ലൈസന്‍സിനുള്ള മാര്‍ഗ്ഗ നിര്‍ദേശം നല്‍കുന്ന ലൈസന്‍സ്‌ ഹെല്‍പ്‌ ക്യാമ്പും റോഡ്‌ സുരക്ഷാ ബോധവല്‍കരണവും സംഘടിപ്പിക്കുന്നു. വരുന്ന ശനിയാഴ്‌ച (20-02-2016) ന്‌ പിഇഎംഎസ്‌ പുത്തരിക്കലിലാണ്‌ ക്യാമ്പ്‌. രാവിലെ 9 മണി മുതല്‍ 10.30 വരെയാണ രജിസ്‌ട്രേഷന്‍. തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ , മോട്ടോര്‍വാഹന വകുപ്പ്‌, തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രി, സാമൂഹ്യ നീതി വകുപ്പ്‌ എന്നിവരുടെ സഹകരണത്തോടെ ഫെയ്‌സ്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയും ജെസിഐ തിരൂരങ്ങായും സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നതെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയച്ചു.

വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ്‌ നയിം, ബഷീര്‍, മുഹമ്മദ്‌ അനസ്‌ ചെട്ടിപ്പടി എന്നിവര്‍ സംബന്ധിച്ചു.

ബന്ധപ്പെടേണ്ട നമ്പര്‍: 9895920901, 9995193395.