പരപ്പനങ്ങാടിയില്‍ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ റെയ്‌ഡ്‌;ആയിരക്കണക്കിന്‌ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ്‌ പിടികൂടി

Story dated:Monday September 5th, 2016,06 52:pm
sameeksha sameeksha

Untitled-1 copyപരപ്പനങ്ങാടി: അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരപ്പനങ്ങാടി എക്‌സൈസ് സർക്കിൾ ടീം നടത്തിയ റെയ്ഡിൽ ആയിരക്കണക്കിന് പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. പരപ്പനങ്ങാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാഘേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് റെയ്ഡ് നടത്തിയത്. വെളിമുക്ക്, പടിക്കൽ ഭാഗങ്ങളിൽ നിന്നാണ് ഉൽപന്നങ്ങൾ കണ്ടെടുത്തത്. മലപ്പുറം ജില്ലാ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണറുടെ നിർദ്ദേശപ്രകാരം എല്ലാ എക്‌സൈസ് സർക്കിൾ പരിധികളിലെയും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച പരിശാധന നടത്തിയത്. ഒറീസ സ്വദേശികളായ ജധു, ഒല്ലിക്കിടാവ്, ദോൾഗോഡിൻ, ഭൂവൻ, കർവതി എന്നിവരിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഇവർക്കെതിരെ കേസ്സെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ രാഘേഷിന് പുറമെ എ.ഇ.ഐ വി.പി.ഭാസ്‌കരൻ, വി.ഇ.ഒ മാരായ ഷിജിത്ത്, ജയകൃഷ്ണൻ,ദിലീപ്കുമാർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സർക്കിൾ ഇൻസ്‌പെക്ടർ രാഘേഷ് പറഞ്ഞു.