Section

malabari-logo-mobile

ട്രെയിൻ മാർഗം പാർസലെത്തിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്‌സൈസ് സംഘം പിടികൂടി.

HIGHLIGHTS : പരപ്പനങ്ങാടി : ട്രെയിൻ മാർഗം പാർസലെത്തിച്ച നിരോധിത പുകയില ഉൽപ്പനങ്ങൾ എക്‌സൈസ് സംഘം പിടികൂടി. തിരൂരങ്ങാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. രാഗേഷിന് ...

പരപ്പനങ്ങാടി : ട്രെയിൻ മാർഗം പാർസലെത്തിച്ച നിരോധിത പുകയില ഉൽപ്പനങ്ങൾ എക്‌സൈസ് സംഘം പിടികൂടി. തിരൂരങ്ങാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. രാഗേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ്, തിരൂർ എക്‌സൈസ് സർക്കിൾ ഓഫീസ് എന്നിവർ സംയുക്തമായി നടത്തിയ റെയ്ഡിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

മൂന്ന്‌വലിയ ചാക്കുകളിലായി 54,000 പാക്കറ്റ് പാൻരാജ് എന്ന പുകയില ഉൽപന്നമാണ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നുമാണ് ട്രെയിൻ മാർഗം പാർസലെത്തിയത്. പാർസൽ അയച്ചവരെ കുറിച്ച് വിവരം ലഭിച്ചതായി എക്‌സൈസ് സി.ഐ. എം. രാഗേഷ് പറഞ്ഞു. 8 ഓളം ചാക്കുകളാണ് പാർസലെത്താനുളളത്. എത്തിയ മൂന്നെണ്ണമാണ് സംഘം പിടികൂടിയത്. ബാക്കിയുളളവയും ഉടനെത്തുമെന്ന് സി.ഐ. പറഞ്ഞു.

sameeksha-malabarinews

തിരൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വേലായുധൻ, ആർ.പി.എഫ്. ഹെഡ് കോൺസ്റ്റബിൾ ദേവദാസൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്. സുർജിത്ത്, സുധീർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജു, അരവിന്ദൻ, മിൻഹാജ്, ചന്ദ്രമോഹൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!