ലഹരിവിമുക്ത കാമ്പയിന്‍

പരപ്പനങ്ങാടി: കേരളസര്‍ക്കാര്‍ ലഹരിവര്‍ജ്ജന മിഷന്‍ ‘വിമുക്തി’ പദ്ധതിയുമായി സഹകരിച്ച് നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ലഹരിമുക്തമ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. നെടുവ ഗവ.ഹൈസ്‌കൂളില്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കാമ്പയിന്‍ ജില്ലാകലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും. സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍കുമര്‍, പ്രദീപന്‍ മാലോത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.