പരപ്പനങ്ങാടിയില്‍ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

parappanangadiപരപ്പനങ്ങാടി :ലഹരിമുക്ത പരപ്പനാട് പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി ശിഹാബ് തങ്ങൾ മെമ്മോറിയൽ സഹകരണ കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി .പരപ്പനങ്ങാടി പൊലീസ് സബ് ഇൻസ്‌പെക്ടർ കെ ജെ ജിനേഷ് ഉദ്ഘാടനം ചെയ്തു .കോളേജ് ചെയർമാൻ ഉമ്മർ ഒട്ടുമ്മൽ അധ്യക്ഷനായി .എക്സൈസ് പ്രിവന്റീവ് ഓഫീസർ ഹരികുമാർ ബോധവൽക്കരണ ക്ലാസെടുത്തു .എ പി മുജീബ് ,ചെമ്പൻ ഷഫീഖ് ,പ്രിൻസിപ്പാൾ പി പി ഷാഹുൽ ഹമീദ് ,അധ്യാപകരായ റസാഖ് ,നൗഫൽ ,റസീന എന്നിവർ സംസാരിച്ചു .