പരപ്പനങ്ങാടിയില്‍ മദ്യക്കടത്ത്‌;ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

Untitled-1 copyപരപ്പനങ്ങാടി: ശരീരത്തില്‍ കെട്ടിവെച്ച്‌ മദ്യംകടത്തിയ ഇതരസംസ്ഥാന തൊഴിലാളി എക്‌സൈസ്‌ സംഘത്തിന്റെ പിടിയിലായി. മാഹിയില്‍ നിന്ന്‌ പരപ്പനങ്ങാടയിലേക്ക്‌ മദ്യം കടത്തിയ ഛത്തീസ്‌ഗഡ്‌ സ്വദേശി പുല്‍ദര്‍ബര്‍വ(21)യെയാണ്‌ പരപ്പനങ്ങാടി പ്രിവന്റീവ്‌ ഓഫീസര്‍ വി കെ സൂരജിന്റെ നേതത്വത്തിലുള്ള സംഘം പിടികൂടിയത്‌.

16 മദ്യ കുപ്പികള്‍ കെട്ടിവെച്ച നിലയിലായിരുന്നു. പാലത്തിങ്ങലിലാണ്‌ ബര്‍വ താമസിക്കുന്നത്‌.