വൃക്ഷതൈ നട്ടു

പരപ്പനങ്ങാടി: കേരള സര്‍ക്കാറിന്റെ ഒരു കോടി മരം പദ്ധതിയുടെ ഭാഗമായി പരിസ്ഥതി ദിനത്തില്‍ വൃക്ഷതൈ നട്ടു. പരപ്പനങ്ങാടി സിപഐഎം ലോക്കല്‍ കമ്മിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് നിര്‍വഹിച്ചു.

ചടങ്ങില്‍ കൗണ്‍സിലര്‍ അഷറഫ് ഷിഫ, സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കെ മുഹമ്മദ് റാഫി, ജയചന്ദ്രന്‍, രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.