പരപ്പനങ്ങാടിയിലും വെന്നിയൂരും ലൈസന്‍സില്ലാതെ ഇലക്ട്രിക്ക് ജോലി ചെയ്തവര്‍ക്കെതിരെ നടപടി

പരപ്പനങ്ങാടി: ലൈസന്‍സില്ലാതെ ഇലക്ട്രിക്ക് ജോലി ചെയ്തവര്‍ക്കെതിരെ നടപടി. പരപ്പനങ്ങാടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലും വെന്നിയൂരില്‍ നിര്‍മ്മാണം നടക്കുന്ന ഒരു വീട്ടിലുമാണ് ഡെപ്യൂട്ടി ഇലക്ട്രിക്ക് ഇന്‍സ്‌പെക്ടര്‍ കെ.നവീന്റെ നേതൃതവത്തില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ കെട്ടിടങ്ങളില്‍ ഇലക്ട്രിക്ക് ജോലി ചെയ്യുന്നതിന് അനുവദിച്ചിട്ടുള്ള ലൈസന്‍സ് ഇല്ലാതെയാണ് ഇവിടെ പ്രവൃത്തി നടന്നുവരുന്നതെന്ന് കണ്ടെത്തി.

ലെസന്‍സില്ലാതെ പ്രവര്‍ത്തി നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും അദേഹം മലബാറി ന്യൂസിനോട് പറഞ്ഞു.