കരുത്ത്‌ തെളിയിച്ച്‌ പരപ്പനങ്ങാടിയില്‍ ജനകീയമുന്നണിയുടെ ബഹുജനറാലി

parappanangadi apple 2പരപ്പനങ്ങാടി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി നഗരസഭയില്‍ തങ്ങളുടെ കരുത്ത്‌ വിളിച്ചറിയിച്ച്‌ ജനകീയവികസനമുന്നണി നടത്തിയ ബഹുജനറാലിയില്‍ സ്‌ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ അണിനിരന്നു.parappanangadi election

റാലിയിലുടനീളം നിലവിലെ പഞ്ചായത്ത്‌, ഭരണസമിതികാലയളവിലെ വികസന മുരടിപ്പിനെ കുറിച്ചും, മാറ്റത്തിനൊരു വോട്ട്‌ എന്ന മുദ്രാവാക്യവുമാണ്‌ ഉയര്‍ന്നു കേട്ടത്‌. പ്രകടനത്തില്‍ ഇടത്‌പക്ഷ, കോണ്‍ഗ്രസ്‌, ലീഗ്‌ വിമത നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ചണിനിരന്നത്‌ ഏറെ കൗതുകകരമായ കാഴ്‌ചയായിരുന്നു.parappanangadi apple 1

മുസ്ലിംലീഗ്‌, ബിജെപി, എസ്‌ഡിപിഐ തുടങ്ങിയ രാഷ്ട്രീയപാര്‍ട്ടികള്‍ ഒഴികെയുള്ള പരപ്പനങ്ങാടിയിലെ മുഴുവന്‍ പാര്‍ട്ടികളും ഉള്‍കൊള്ളുന്നതാണ്‌ ജനകീയവികസനമുന്നണി. ലീഗിന്റെ രണ്ട്‌ മുന്‍പഞ്ചായത്ത്‌ അംഗങ്ങളും ജനകീയ മുന്നണിയുടെ ആപ്പിള്‍ ചിഹ്നത്തില്‍ മത്സരരംഗത്തുണ്ട്‌.

തിരഞ്ഞെടുപ്പ്‌ വിജയത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌ ആപ്പിള്‍ മുന്നണി നേതക്കളും പ്രവര്‍ത്തകരും.