പരപ്പനങ്ങാടിയില്‍ നേരിയ ഭൂചലനം

പരപ്പനങ്ങാടി പരപ്പനങ്ങാടിയുടെ തീരദേശമേഖലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. രണ്ടു തവണയായാണ് ഭൂചലനമുണ്ടായത്. തിങ്കളാഴ്ച രാവലെ 11 മണിക്കും ഉച്ചക്ക് രണ്ടുമണിയോടെയുമായിരുന്നു ഭൂമി കുലുങ്ങിയത്.

വലിയ മുഴക്കത്തോടെയായിരുന്നു ചലനം അനുഭവപ്പെട്ടത്. ഇത് അഞ്ചു സെക്കേെന്റാളം നീണ്ടുനിന്നു. നാശനഷ്ടങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. രണ്ടു വര്‍ഷത്തിനിടയില്‍ നിരവധി തവണയാണ് ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെടുന്നത്.

കഴിഞ്ഞ ഡിസംബറില്‍ രാത്രിയില്‍ ഉണ്ടായ ഭൂചലനത്തില്‍ ഇരുപതോളം വീടുകള്‍ക്ക് വിള്ളലുണ്ടായിരുന്നു. ജിയോളജിക്കല്‍ വകുപ്പിലെ വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.