ഡി വൈ എഫ് ഐ പോസ്റ്റ് ഓഫീസ് മാർച്ച് 

dyfi-parappananagdiപരപ്പനങ്ങാടി :കേരളത്തിനുള്ള റേഷനരി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പരപ്പനങ്ങാടി ,നെടുവ ലോക്കൽ കമ്മിറ്റികൾ സംയുക്തമായി പരപ്പനങ്ങാടി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി .ബ്ലോക്ക് സെക്രട്ടറി വിനീഷ് ഉദ്ഘാടനം ചെയ്തു .പി ബൈജു അധ്യക്ഷനായി .ജില്ലാ കമ്മിറ്റിയംഗം കെ സമദ് ,എ ഷൈജുഎന്നിവര്‍ സംസാരിച്ചു.