പരപ്പനങ്ങാടി ടൗണിൽ കുടിവെള്ള ബൂത്ത് സ്ഥാപിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗണിൽ സൗജന്യ കുടിവെള്ള ബൂത്ത് സ്ഥാപിച്ചു. തോട്ടത്തിൽ അശറഫ് കേയിയാണ് നാടിന് നീരൊരുക്കം സമ്മാനിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സെക്രട്ടറി എൻ വി പി ഹംസ ഉൽഘാടനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് എം എൻ മുജീബ് റഹ്മാൻ, മർച്ചന്റ്സ് അസോസിയേഷൻ അംഗം കൃഷ്ണൻ കുട്ടി, കനിവ് റെസിഡൻസ് അസോസിയേഷൻ നേതാക്കളായ ഓനാരി ബാവ , സി, ആർ പരപ്പനങ്ങാടി എന്നിവർ സംബന്ധിച്ചു.

അടുത്ത ദിവസങ്ങളിലായി മാപ്പൂട്ടിൽ പാഠം ജംഗ്ഷനിലും സമീപ യാത്ര കേന്ദ്രങ്ങളിലും സൗജന്യ കുടിവെള്ള ബൂത്തുകൾ സ്ഥാപിക്കുമെന്ന് കനിവ് റെസിഡൻസ് അസോസിയേഷൻ അംഗം തോട്ടത്തിൽ അശറഫ് കേയി അറിയിച്ചു.