Section

malabari-logo-mobile

പരപ്പനങ്ങാടിയല്‍ കുടിവെള്ളക്ഷാമം രൂക്ഷം; ജനങ്ങള്‍ ദുരിതത്തില്‍

HIGHLIGHTS : പരപ്പനങ്ങാടി: കൊടിയ വേനല്‍ കാരണം പരപ്പനങ്ങാടിയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. തിരദേശമേഖലയിലെ മണിലിപ്പാടം,സദ്ദാംബീച്ച്‌ ,കെ.ടി നഗര്‍,...

കുടിവെള്ളം വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
കുടിവെള്ളം വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

പരപ്പനങ്ങാടി: കൊടിയ വേനല്‍ കാരണം പരപ്പനങ്ങാടിയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. തിരദേശമേഖലയിലെ മണിലിപ്പാടം,സദ്ദാംബീച്ച്‌്‌ ,കെ.ടി നഗര്‍, ചാലിപ്പാടം, ചെട്ടിപ്പടി കടപ്പുറം, മുറിത്തോട്‌ എന്നിവിടങ്ങളിലും നഗരസഭയുടെ കിഴക്കന്‍ മേഖലയായ ഉള്ളണം, മുണ്ടിയംകാവ്‌, കീഴച്ചിറ, പുവത്താംകുന്ന്‌,കോട്ടത്തറ മേഖലകളിലുമാണ്‌ കുടിവെള്ളക്ഷാമം രൂക്ഷം. ഇതിനിടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളിലുടെ കുടിവെള്ളം ലഭിച്ചിരുന്ന പലസ്ഥലങ്ങളിലും പരപ്പനങ്ങാടിയില്‍ അടിപ്പാത നിര്‍മ്മാണത്തിനിടെ പ്രധാന കുടിവെള്ളപൈപ്പ്‌ പൊട്ടിയതയോടെ വെള്ളം കിട്ടാതായി . ഇത്‌ ജനങ്ങളെ കടുത്ത ദുരിതത്തിലാഴ്‌ത്തിയിരിക്കുകയാണ്‌.
റെയില്‍വേ അടിപ്പാത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ജെസിബി ഉപയോഗിച്ച്‌ മണ്ണ്‌ മാന്തുമ്പോഴാണ്‌ പൈപ്പ്‌ പൊട്ടിയത്‌. വാട്ടര്‍ അതോറിറ്റിക്ക്‌ നിര്‍മ്മാണപ്രവര്‍ത്തനത്തെ കുറിച്ച്‌ നേരത്തെ നോട്ടീസ്‌ നല്‍കിയിരുന്നെങ്കിലും വകുപ്പിന്റെ ജാഗ്രതക്കുറവാണ്‌ പൈപ്പ്‌ പൊട്ടാനിടയാക്കിയതെണ്‌ റിപ്പോര്‍ട്ട്‌.

ജലക്ഷാമം രൂക്ഷമായതോടെ പലയടങ്ങളിലും ചില യുവജനസംഘടനകള്‍ വെള്ളം വിതരണം നടത്താനുള്ള ബദല്‍സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!