പരപ്പനങ്ങാടിയില്‍ ആറുപേര്‍ക്ക്‌ തെരുവുനായയുടെ കടിയേറ്റു

തെരുവുനായയുടെ കടിയേറ്റ്‌ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍
തെരുവുനായയുടെ കടിയേറ്റ്‌ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ആറുപേര്‍ക്ക്‌ തെരുവുനായയുടെ കടിയേറ്റു. തട്ടാംപറമ്പത്ത്‌ മണികണഠന്‍, പുത്തന്‍പുരയില്‍ ആദിത്യന്‍, കട്ടാരുകണ്ടി സതി, കൂട്ടുങ്ങല്‍ പാത്തുട്ടി, കാഞ്ഞിരശേരി ധര്‍മിഷ്‌ലാല്‍, കളത്തിങ്ങല്‍ ജാസ്‌മിന്‍ എന്നിവര്‍ക്കാണ്‌ കടിയേറ്റത്‌.

കടിയേറ്റവരെ വാര്‍ഡ്‌കൗണ്‍സിലര്‍ നൗഫല്‍ ഇല്ല്യന്റെ തേൃത്വത്തില്‍ ആദ്യം തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിലും അവിടെ നിന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്ന്‌ രാവിലെ ആറുമണിക്കും എട്ടുമണിക്കും ഇടയിലാണ്‌ സംഭവം.

തെരുവ്‌നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന്‌ ജനജീവിതത്തിന്‌ സുരക്ഷിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ചെയര്‍പേഴ്‌സണ്‌ പരാതി നല്‍കിയതായി വാര്‍ഡ്‌ കൗണ്‍സിലര്‍ പറഞ്ഞു