പരപ്പനങ്ങാടിയിൽ തെരുവ്‌നായയുടെ കടിയേറ്റു ആട് ചത്തു

untitled-1-copyപരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ തെരുവ്‌നായയുടെ കടിയേറ്റ്ആട്ചത്തു. പാലത്തിങ്ങലിലെ കുണ്ടാണത്ത് ഉമ്മറിന്റെ വീട്ടിലെ ആടാണ് നായയുടെ കടിയേറ്റ് ചത്തത്. ഇത് ഉമ്മറിന്റെ വീട്ടിലെ രണ്ടാത്തെ ആടാണ് നായയുടെ അക്രമത്തിൽ ജീവൻ പൊലിയുന്നത്. പാലത്തിങ്ങളിലും പരപ്പനങ്ങാടിയിലെ വിവിധ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. ഇതിനെതിരെ അധികൃതർ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.