Section

malabari-logo-mobile

പരപ്പനങ്ങാടി പാര്‍ട്ടി ഓഫിസില്‍ നിന്ന് കിലോകണക്കിന് കഞ്ചാവ് പിടികൂടിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം; പരാതിയുമായി സിപിഎം

HIGHLIGHTS : പരപ്പനങ്ങാടി: സമൂഹമാധ്യമങ്ങളിലൂടെ പരപ്പനങ്ങാടി സിപിഐഎം ഓഫീസില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് പിടികൂടിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ സി...

പരപ്പനങ്ങാടി: സമൂഹമാധ്യമങ്ങളിലൂടെ പരപ്പനങ്ങാടി സിപിഐഎം ഓഫീസില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് പിടികൂടിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ സിപിഐഎം പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ കുറച്ചുദിവസങ്ങാളായി ഫേസ്ബുക്ക്, വാട്‌സ്ആപ്പ് വഴിയാണ് പരപ്പനങ്ങാടിയിലെ സിപിഐഎം ഓഫീസ് ആക്രമിക്കപ്പെട്ടുവെന്നും ഇത് അന്വേഷിക്കാനെത്തിയ പോലീസ് സംഘം എട്ടു കിലോ കഞ്ചാവ് ഇവിടെ നിന്ന് കണ്ടെത്തിയതെന്നുമിള്ള രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കഞ്ചാവിന്റെ ചിത്രമടങ്ങിയ ഫോട്ടോ ഷോപ്പ് ചെയ്ത ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചിരിക്കുന്നത്.

ഇതെതുടര്‍ന്ന് സിപിഐഎം തിരൂരങ്ങാടി ഏരിയ സെക്രട്ടറി ടി. പ്രഭാകരനും, പരപ്പനങ്ങാടി ലോക്കല്‍ സെക്രട്ടറി കെകെ ജയചന്ദ്രനും പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

sameeksha-malabarinews

സംഭവം വ്യാജവാര്‍ത്തയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഈ വാര്‍ത്ത പ്രചരിപ്പിച്ച ഉറവിടത്തെ പറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പരപ്പനങ്ങാടി എസ്‌ഐ ഷമീര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!